പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കും, ‘മ​സ്​​മൂ​അ്​’ കാ​ബി​ൻ പ​ദ്ധ​തി​ക്ക്​ റി​യാ​ദി​ൽ​ തു​ട​ക്കം

Date:

Share post:

പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന ‘മ​സ്​​മൂ​അ്​’ കാ​ബി​ൻ പ​ദ്ധ​തി​ക്ക്​ റി​യാ​ദി​ൽ​ തു​ട​ക്കമായി. കി​ങ്​ ഫ​ഹ​ദ് നാ​ഷ​ന​ൽ ലൈ​ബ്ര​റി പാ​ർ​ക്കി​ലാ​ണ്​ ഓ​ഡി​യോ ബു​ക്ക്​ കി​യോ​സ്​​ക്​ സ്ഥാ​പി​ച്ച​ത്. ആ​ളു​ക​ൾ ​കൂ​ടു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ലൈ​ബ്ര​റി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ലൈ​ബ്ര​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ നാ​സ​ർ അ​ൽ​ആ​സിം കാ​ബിന്റെ ഔദ്യോഗിക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇതിലൂടെ പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ചു​കേ​ൾ​ക്കാ​ൻ സാധിക്കും.

അതേസമയം ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ അ​ൽ​അ​ഹ്‌​സ ന​ഗ​ര​ത്തി​ൽ അ​തോ​റി​റ്റി ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യാ​ണ്​ റി​യാ​ദി​ൽ ഓ​ഡി​യോ കാ​ബി​ൻ ആ​രം​ഭി​ച്ചിരിക്കുന്നത്. റി​യാ​ദ്​ കൂ​ടാ​തെ ജി​ദ്ദ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കാ​ബി​നു​ക​ൾ സ്ഥാ​പി​ക്കുമെന്നും അതോറിറ്റിഅറിയിച്ചു. ഓ​ഡി​യോ കാ​ബി​ൻ ഒ​രു വി​ജ്ഞാ​ന സ്രോ​ത​സ്സാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​ണ്​ അ​തോ​റി​റ്റി ലക്ഷ്യമി​ടു​ന്ന​ത്. അ​തോ​റി​റ്റി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന്റെ ഭാഗമായി നൂ​ത​ന​മാ​യ രീ​തി​യി​ൽ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്​​.

മൊ​ബൈ​ൽ ഫോ​ൺ ഉപയോഗിച്ച് ഓ​ഡി​യോ ഉ​ള്ള​ട​ക്കം കേ​ൾ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ കാ​ബി​ൻ അ​നു​വ​ദി​ക്കും. പു​സ്​​ത​ക​ങ്ങ​ളു​ടെ വി​ഷ​യം, വ​ലു​പ്പം, ഏ​റ്റ​വു​മ​ധി​കം ശ്ര​വി​ച്ച​ത്, മ​റ്റു​ള്ള​വ എന്നീ കാര്യങ്ങൾ അ​നു​സ​രി​ച്ച് പു​സ്​​ത​ക​ങ്ങ​ൾ ബ്രൗ​സ് ചെ​യ്​​ത്​ കേ​ൾ​ക്കാ​ൻ സാധിക്കും. ശേഷം ആ​വ​ശ്യ​മു​ള്ള ഓ​ഡി​യോ ഫ​യ​ൽ തി​ര​ഞ്ഞെ​ടു​ത്ത്​ കേ​ൾ​ക്കാം. മാത്രമല്ല, ഉ​പ​ക​ര​ണം വ​ഴി ഒ​രു ചെ​റി​യ ക്ലി​പ് നേ​രി​ട്ട് കേ​ൾ​ക്കാ​നും ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത് മൊ​ബൈ​ൽ ഫോ​ൺ വ​ഴി മു​ഴു​വ​ൻ ഓഡി​യോ ഫ​യ​ൽ കേ​ൾ​ക്കാ​നും​ സാ​ധി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...