രാജ്യത്തെ ഏറ്റവും വലിയ എയറോ ലോഞ്ചടക്കം ഏഴ് പദ്ധതികൾക്ക് തുടക്കമിടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Date:

Share post:

പുതിയ ഏഴ് പദ്ധതികൾക്ക് തുടക്കമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്. ഒക്ടോബർ രണ്ടാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾക്ക് തറക്കല്ലിടും. രാജ്യത്തെ ഏറ്റവും വലിയ എയറോ ലോഞ്ച്, ടെർമിനൽ വികസനം, ഡിജിയാത്ര അടക്കം വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് പദ്ധതികൾ.

രാജ്യത്തെ ഏറ്റവും വലിയ എയറോലോഞ്ച് നിർമ്മിക്കാനും സിയാൽ ഒരുങ്ങുന്നു. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറൻറ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ലോഞ്ചിന്‍റെ ഭാഗമാകും. 8 പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസിപ്പിക്കും. ഇംപോർട്ട് കാർഗോ ടെർമിനലാണ് മറ്റൊരു പദ്ധതി. സിയാലിൻറെ പ്രതിവർഷ കാർഗോ 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഡിപാർച്ചർ നടപടികളിലെ സമയനഷ്ടം കുറക്കാൻ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിയാത്ര സോഫ്ട്‌വെയറും രൂപകൽപന ചെയ്യും. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. വിമാനത്താവളത്തിലെ അഗ്നിശമന സംവിധാനത്തെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...