സഹേൽ ആപ്ലിക്കേഷനിൽ ലഭ്യമായ തവാസുൽ സംവിധാനത്തിന്റെ ട്രയൽ പതിപ്പ് പുറത്തിറക്കി. സർക്കാർ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും സേവനങ്ങൾ, നിർദേശങ്ങൾ, അന്വേഷണങ്ങൾ, പരാതികൾ നൽകാനാണ് പുതിയ സംവിധാനം. പ്രാദേശിക കാര്യ വിഭാഗം മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ അജ്മിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കുവൈറ്റ് പൗരന്മാർക്കും താമസക്കാർക്കും നിർദേശങ്ങളും പരാതികളും നേരിട്ട് നേതാക്കൾക്ക് കൈമാറുന്നത് എളുപ്പമാക്കാൻ ഈ സംവിധാനം സഹായകമാവും. കൂടാതെ ഇത്തരത്തിൽ നേരിട്ട് പരാതികൾ കൈമാറുന്നത് എളുപ്പമാക്കാൻ ഗവൺമെന്റ് ഇലക്ട്രോണിക് പരിവർത്തന പ്രക്രിയയിൽ തവാസുൽ സംഭാവന ചെയ്യുന്നതായും എക്സിലെ സെന്റർ ഫോർ ഗവൺമെന്റ് കമ്യൂണിക്കേഷന്റെ അക്കൗണ്ടിലെ പോസ്റ്റിൽ അൽ അജ്മി കുറിച്ചു.