യുഎഇയിൽ ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട ശേഷം പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. 2 വർഷം തടവും ഒരു ലക്ഷം ദിർഹം (226 ലക്ഷം രൂപ) പിഴയുമാണ് ഇത്തരക്കാർക്ക് ചുമത്തുക.
ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ പ്രതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത, മൂത്ര സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാറുണ്ട്. എന്നാൽ പലപ്പോഴും ചിലർ പരിശോധനയ്ക്ക് സാമ്പിളുകൾ നൽകാൻ വിസമ്മതിക്കാറുണ്ട്. ഇത് തടയുന്നതിനാണ് അധികൃതർ പുതിയ ശിക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. മതിയായ കാരണമില്ലാതെ സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.