ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് കർണാടക അണ്ടർ 19 ടീമിൽ. വിനു മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കർണാടക സ്ക്വാഡിലാണ് ദ്രാവിഡിന്റെ മകൻ ഉൾപ്പെട്ടത്. ഹൈദരാബാദിൽ ഒക്ടോബർ 12 മുതലാണ് ടൂർണമെന്റ് നടക്കുക.
17 വയസുകാരനായ സമിത് കർണാടകയ്ക്കായി അണ്ടർ 14 ടീമിലും കളിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ ഇളയ മകൻ അൻവെ ദ്രാവിഡ് കർണാടക അണ്ടർ 14 ടീമിന്റെ ക്യാപ്റ്റനാണ്. കർണാടക അണ്ടർ 19 ടീം അംഗങ്ങൾ ധീരജ് ജെ ഗൗഡ, ധ്രുവ് പ്രഭാകർ, കാർത്തിക്ക് എസ്.യു, ശിവം സിങ്, ഹർഷിൽ ധർമണി, സമിത് ദ്രാവിഡ്, യുവരാജ് അറോറ, ഹാർദിക് രാജ്, ആരവ് മഹേഷ്, ആദിത്യ നായർ, ധനുഷ് ഗൗഡ, ശിഖർ ഷെട്ടി, സമർഥ് നാഗരാജ്, കാർത്തികേയ, നിശ്ചിത് പൈ എന്നിവരാണ്.