കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Date:

Share post:

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് ടൂറിസം വളർച്ചയ്ക്ക് വന്ദേഭാരത് വഴിയൊരുക്കുന്നു. യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ഒമ്ബതു വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

കാസർകോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര. എട്ടു കോച്ചുകളാണ് ട്രെയിനുള്ളത്. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതാണെങ്കിൽ, രണ്ടാം വന്ദേഭാരത് കാവി നിറത്തിലുള്ളതാണ്. അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്. നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സീറ്റുകളുടേത്.

തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സർവീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ റിസർവേഷൻ തുടങ്ങി. തിരുവനന്തപുരം -കാസർകോട് 26 മുതലും തിരിച്ച്‌ 27 മുതലുമാണ് സർവീസ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ്...