കോപ് 28 കൗണ്ട്ഡൗൺ സെഷൻ സെപ്റ്റംബർ 26 മുതൽ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ സംഘടിപ്പിക്കും. ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കോപ്-28ന്റെ കൗണ്ട്ഡൗൺ സെഷനാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ നടത്തപ്പെടുക. സെപ്റ്റംബർ 26 മുതൽ 30 വരെയാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ കാലാവസ്ഥാ ഭാവി വാരം എന്ന സെഷൻ സംഘടിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.
വ്യവസായ-നൂതന സാങ്കേതിക വിദ്യാ മന്ത്രിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ യുഎഇ സ്പെഷ്യൽ നയതന്ത പ്രതിനിധിയുമായ ഡോ.സുൽത്താൻ അഹമദ് അൽ ജാബർ നേതൃത്വം നൽകും. കോപ്-28 യുഎൻ ക്ലൈമറ്റ് ചേഞ്ച് ഹൈലെവൽ ചാംപ്യനും ഐയുസിഎൻ പ്രസിഡന്റുമായ റസാൻ ഖലീഫ അൽ മുബാറക് സാന്നിധ്യത്തിലാണ് കൗണ്ട്ഡൗൺ നടക്കുക.