പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് മുൻപ് ഏറെ വിവാദമായ വിഷയമാണ് അച്ചു ഉമ്മാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ. തെരഞ്ഞെടുപ്പിന് ശേഷം തന്റെ ഫാഷൻ ലോകത്തേക്ക് തിരിച്ച് പോയിരിക്കുകയാണ് ഇപ്പോൾ അച്ചു ഉമ്മൻ.
ഈ അവസരത്തിൽ അച്ചു ഉമ്മൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ. ഓരോ കാര്യങ്ങൾക്കും അച്ചു എടുക്കുന്ന അർപ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുണ്ട് ഒരാളാണ് ഞാൻ. അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു.
പ്രിയയുടെ വാക്കുകൾ
എന്റെ അച്ചുമോൾ, എന്റെ പ്രചോദനം.നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടാറില്ല. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വളരെ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള വ്യക്തിയാണ് നീ. ഇനിയും ഏറെ ദൂരം നിനക്ക് പോകാനുണ്ട്. നിന്നെ ഞാൻ സ്നേഹിക്കുന്നു സഹോദരി… എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചത്.
അതേസമയം പ്രിയയുടെ കമന്റിന് മറുപടിയുമായി അച്ചു ഉമ്മനും രംഗത്തെത്തി. എപ്പോഴും എന്നിൽ വിശ്വസിക്കുന്നതിന് ഒരുപാട് നന്ദിയുണ്ട് എന്റെ സഹോദരിഎന്നാണ് അച്ചു മറുപടിയായി കുറിച്ചത്.ഇതിന്പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
Priya Kunchako about achu oommen