സിനിമാ ടിക്കറ്റ് നിരക്കില്‍ അടുത്തകാലത്തായി വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതൽ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരില്‍ ഈ വര്‍ഷവും ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
ഓഫർ പ്രകാരം ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് എല്ലാവർക്കും സിനിമ കാണാൻ സാധിക്കും. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആര് ഐനോക്സ്, മിറാഷ്, സിനിപൊളിസ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മൂവി ടൈം,മുക്ത എ 2, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫര്‍ ലഭിക്കുക.
ചലച്ചിത്ര വ്യവസായത്തിന് ഉണർവ് പകരുക എന്ന ആശയത്തോടെ ആവിഷ്കരിച്ചിട്ടുള്ള ദേശീയ ചലച്ചിത്ര ദിനത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സംഘാടകർ. അതേസമയം നിലവിൽ ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം മികച്ച നിലയിലാണ് മുന്നോട്ട് പോകുന്നത്.