ഇന്ത്യ- കാനഡ ബന്ധം വഷളാവുമ്പോൾ നിയന്ത്രണങ്ങൾ കടുക്കുമോ ?

Date:

Share post:

ഖലിസ്ഥാൻ തീവ്രവാദിയായ ഹർദീപ് സിങ് നിജ്ജാറിന് പിന്നലെ ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് കൂടി കൊല്ലപ്പെട്ടതോടെ ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധം കൂടുതൽ വഷളാവുകയാണ്. കനേഡിയൻ പൌരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഏറ്റവും പുതിയ നീക്കം. കാനഡയിലേക്ക് യാത്ര ചെയ്യാൻ തയ്യാറാകുന്ന ഇന്ത്യൻ പൌരൻമാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയവും സൂചിപ്പിച്ചിട്ടുണ്ട്.

ബന്ധം വഷളായതെങ്ങനെ ?

കഴിഞ്ഞ ജൂൺ 19ന് ഖലിസ്ഥാൻ തീവ്രവാദിയും പിടികിട്ടാപ്പുളളിയുമായ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധം വഷളായത്. കാനഡ കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയിരുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സിൻ്റെ തലവനായിരുന്നു നിജ്ജാർ. നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻ്റുമാരാകാൻ സാധ്യതയുളളതായി കനേഡിയൻ പ്രധാനമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിൽ വിളളൽ വീണത്.

പിന്നീട് ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യയും നിലപാട് കടുപ്പിച്ചു. ഇന്ത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഖലിസ്ഥാൻ വാദികൾക്ക് കാനഡ നൽകുന്ന പിന്തുണയെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു. നിജ്ജാറിൻ്റെ കൊലപാതകത്തെ അന്താരാഷ്ട്ര മാനദണ്ഡത്തിന് വിരുദ്ധമാക്കി ഉയർത്തിക്കാട്ടാനുളള കാനഡയുടെ ശ്രമങ്ങളും തിരച്ചടിയായി. ജി20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിക്ക് തണുപ്പൻ സ്വീകരണം ലഭിച്ചതും ബന്ധം വഷളായതിൻ്റെ സൂചനകൾ നൽകി. ബന്ധം വഷളായതോടെ കാനഡ യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു.

പരസ്പര നീക്കങ്ങൾ

ഇതിനിടെ കാനഡ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയി പുറത്താക്കി. മറുപടിയായി ഇന്ത്യയും അതേ നാണയത്തിൽ തിരിച്ചടിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമണങ്ങൾക്ക് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഗൂഢലക്ഷ്യം മുൻനിർത്തിയുളളതാണെന്നും ഇന്ത്യ തുറന്നടിച്ചു. ഇതോടെ ഇന്ത്യയും കാനഡയും തമ്മിൽ തുടർന്നുവന്ന വ്യാപാരകരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കും തിരിച്ചടിയേറ്റു. അനശ്ചിത കാലത്തേക്കാണ് ചർച്ചകൾ നിർത്തിവെച്ചത്.

കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാർക്കുനേരെ ആക്രമണം ഉണ്ടാകുമെന്ന ആശങ്കകളും ഇതിനിടെ ഉയർന്നുവന്നു.ഉന്നത വിദ്യാഭ്യാസത്തിനായി കാനഡ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളേയും പ്രശ്നം സാരമായി ബാധിച്ചു. ഇവർക്ക് വിസ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുമോ എന്നതാണ് പുതിയ ആശങ്ക. ഇതിനിടെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖലിസ്ഥാൻ പക്ഷക്കാർ സംഘടിച്ചെത്തിയതും പ്രശ്നങ്ങൾ രൂക്ഷമാക്കി.

എന്താണ് ഖലിസ്ഥാൻ വാദം

ഇന്ത്യയിലേയും പാകിസ്ഥാനിലേയും പഞ്ചാബുകൾ ചേർത്ത് സിഖുവിഭാഗത്തിന് ഒരു സ്വതന്ത്രരാഷ്ട്രം എന്ന ആശയത്തിലാണ് ഖലിസ്ഥാൻ വാദികളുടെ പ്രവർത്തനങ്ങൾ. 1984 ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലൂടെ ഇന്ത്യയിൽ ഖലിസ്ഥാൻ വാദങ്ങൾ അസ്തമിച്ചിരുന്നെങ്കിലും കുടിയേറ്റ സിഖുകാർ ഏറെയുളള കാനഡയിൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോവുകയായിരുന്നു.

കാനഡയിലെ ജനസംഖ്യയിൽ 2 ശതമാനത്തിലധികം സിഖുവംശജരാണെന്നാണ് കണക്കുകൾ. 18 ലക്ഷം ഇന്ത്യൻ കുടിയേറ്റക്കാരിൽ ഏകദേശം 770.000 ആളുകൾ സിഖ് മത വിശ്വാസികളാണ്. 2015ൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ അധികാരത്തിലെത്തിയതോടെ പ്രതിരോധ മന്ത്രി ഉൾപ്പെടെ നാല് സിഖ് വംശജർക്ക് മന്ത്രി സ്ഥാനം ലഭ്യമായതും ഖലിസ്ഥാൻ വാദികളുടെ ശക്തി വർദ്ധിപ്പിച്ചു.കാനഡയിലെ ഖലിസ്ഥാൻ വാദികൾക്ക് പാകിസ്ഥാൻ രഹസ്യാന്വോഷണ സംഘടനയായ ഐഎസ്ഐ പിന്തുണ ലഭ്യമാകുന്നുണ്ടെന്ന സംശയവും ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ഇന്ത്യ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുകയും കാനഡയിലേക്ക് കടന്നുകളുയുകയും ചെയ്ത 40 ഖലിസ്ഥാൻ ത്രീവ്രവാദികളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയ നീക്കങ്ങൾ
ഖാലിസ്ഥാൻ വാദികളെ കൂട്ടുപിടിച്ച് നഷ്ടപ്പെടുന്ന തൻ്റെ രാഷ്ട്രീയപ്രതിഛായ മെച്ചപ്പെടുത്താൻ ജസ്റ്റിൻ ട്രൂഡോ ശ്രമിക്കുകയാണെന്നാണ് ഇന്ത്യയുടെ  വിലയിരുത്തൽ. ആഭ്യന്തര പിന്തുണ ഉറപ്പാക്കുകയെന്നതും തന്ത്രമാണ്. എന്നാൽ ജി-20 യിൽ ഉൾപ്പെടെ കാനഡക്ക് പിന്തുണ ലഭ്യമാകാഞ്ഞത് ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
മതതീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കെല്ലെന്ന നിലപാടിലാണ് ഇന്ത്യൻ നീക്കങ്ങൾ.കാനഡയിലും സമീപ രാജ്യങ്ങളിലും ശക്തിപ്പെടുന്ന ഖലിസ്ഥാൻ വാദത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകുമെന്നതിൻ്റെ സൂചനകൂടിയാണ് ഇന്ത്യൻ നിലപാടുകൾ.

എഴുത്ത് : ജോജറ്റ് ജോൺ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...