മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറു മണിക്കാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താ സമ്മേളനം നടക്കുക. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.
ഏഴു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എഐ കാമറ അഴിമതി, മാസപ്പടി വിവാദം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തോൽവി എന്നിവയെല്ലാം കേരളത്തിൽ ചർച്ചയായപ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയിരുന്നില്ല.