വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

Date:

Share post:

പുതിയ പാർലമെന്റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ. ഭരണഘടനയുടെ 128ാം ഭേദഗതിയായാണ് വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്.ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി അസംബ്ലിയിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കു സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്.ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തിൽ വനിതകൾക്കു കൂടുതൽ പങ്കാളിത്തം നൽകാനാണ് നിയമ നിർമാണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ വനിതകളുടെ പങ്ക് നിർണായകമാണ്. വനിതകൾ പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരുമെന്നും അതു നിയമ നിർമാണ പ്രക്രിയയുടെ ഗുണമേന്മ വർധിപ്പിക്കുമെന്നും സർക്കാർ അഭിപ്രായപ്പെട്ടു.

മണ്ഡല പുനർ നിർണയം പൂർത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തിൽ വരൂ. പതിനഞ്ചു വർഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനർ നിർണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകൾ മാറും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...