ഷാർജ ഡോക്യുമെന്റേഷൻ ആന്റ് ആർക്കൈവ്സ് അതോറിറ്റിയുടെ പേര് മാറ്റി ഭരണാധികാരി

Date:

Share post:

ഷാർജ ഡോക്യുമെന്റേഷൻ ആന്റ് ആർക്കൈവ്സ് അതോറിറ്റിയുടെ പേര് മാറ്റി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നിലവിലുള്ള പേരായ ഷാർജ ഡോക്യുമെന്റേഷൻ ആന്റ് ആർക്കൈവ്സ് അതോറിറ്റി എന്നതിന് പകരം ‘ഷാർജ എമിറേറ്റ് ഡോക്യുമെന്റ് ഹൗസ്’ എന്നാണ് പുതിയ ഉത്തരവ് പ്രകാരം പുനർനാമകരണം ചെയ്തിരിക്കുന്നത്.

ഈ മാറ്റം നിയമനിർമ്മാണത്തിലും എല്ലാ ഭരണപരവും സാമ്പത്തികവും നിയമപരവുമായ എല്ലാ കാര്യങ്ങളിലും ബാധകമായിരിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ കീഴിലാണ് ഷാർജ എമിറേറ്റ് ഡോക്യുമെന്റ് ഹൗസ് പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...