സൗദി അറേബ്യയിൽ വ്യാജ കറൻസി നിർമ്മിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി സൗദി പബ്ലിക് പ്രോസിക്യൂഷൻ. കള്ളനോട്ട്
നിർമ്മിക്കുന്നവർക്ക് 25 വർഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയും ചുമത്തപ്പെടുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിനകത്തും പുറത്തും വ്യാജനോട്ടുകളുടെ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ കള്ളനോട്ട്, കള്ളനോട്ട് നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ മതിയായ കാരണം കൂടാതെ കൈവശം വയ്ക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.