ഒമാനിലെ റുസൈൽ-ബിദ്ബിദ് റോഡ് ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടും. റുസൈൽ-ബിദ്ബിദ് റോഡിൽ ഫാൻജ മേഖലയിൽ നിസ്വായിലേക്കുള്ള ദിശയിലാണ് ഗതാഗതം വഴിതിരിച്ച് വിടാൻ ആരംഭിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഒമാൻ ട്രാൻസ്പോർട്ട് മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മേഖലയിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ഒമാനിലെ റുസൈൽ-ബിദ്ബിദ് റോഡ് ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടും
Date:
Share post: