ഡയമണ്ട് ലീഗ് ഫൈനൽ ട്രോഫി നിലനിർത്താൻ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് കളിക്കളത്തിലിറങ്ങും. കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നിന്ന് ഡയമണ്ട് ലീഗ് ഫൈനൽസ് ട്രോഫി സ്വന്തമാക്കിയ അതേ ആത്മവിശ്വാസത്തോടെയാണ് താരം ഇത്തവണയും ഫൈനലിൽ മത്സരിക്കുന്നത്. സീസണിലെ ഡയമണ്ട് ലീഗ് മത്സരങ്ങളുടെ ഫൈനൽസിൽ കിരീടം നിലനിർത്താൻ സാധിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകും നീരജ്.
ഇന്ന് രാത്രി 12.50നാണ് മത്സരം നടക്കുക. ലോങ്ജംപിൽ എം.ശ്രീശങ്കറും സ്റ്റീപ്പിൾ ചേസിൽ അവിനാശ് സായും യോഗ്യത നേടിയിരുന്നുവെങ്കിലും ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങളുടെ കാരണത്താൽ അവർ പിന്മാറുകയായിരുന്നു.