യുഎഇയിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് തുടർന്ന ഉച്ചവിശ്രമ നിയമം സമാപിച്ചു

Date:

Share post:

വേനൽക്കാലത്തോട് അനുസബന്ധിച്ച് ഈ വർഷം യുഎഇയിൽ അനുവദിച്ച ഉച്ചവിശ്രമ നിയമം സമാപിച്ചു. ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക്12.30 മുതൽ മൂന്ന് വരെയായിരുന്നു തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്.

നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന എല്ലാത്തരം ജോലിയും ഒഴിവാക്കിക്കൊണ്ട് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം തുടർച്ചയായ 12-ാം വർഷമായിരുന്നു ഉച്ചവിശ്രമം അനുവദിച്ചത്. കെട്ടിട നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏറെ ഗുണകരമാണ് വർഷങ്ങളായി തുടരുന്ന ഈ നിയമം .

ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാൽ ഒരാൾക്ക് 5,000 ദിർഹം വീതം പിഴയാണ് ശിക്ഷയായി ഏർപ്പെടുത്തിയിരുന്നത്. കൂടുതൽ തൊഴിലാളികൾ നിയമലംഘനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ പരമാവധി 50,0000 ദിർഹമായിരിക്കുമെന്നും അധികൃതർ പറഞ്ഞിരുന്നു. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്യുന്ന നടപടികളിലേക്കും അധികൃതർ കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...