ഭിക്ഷാടനത്തിന് നേതൃത്വം നൽകിയ ഏഷ്യൻ പൗരൻ ഖത്തറിൽ അറസ്റ്റിൽ. ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പിടികൂടിയത്. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭിക്ഷാടനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഭിക്ഷാടന സംഘത്തിലെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പണവും പാസ്പോർട്ടും ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. കൂടുതൽ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.