ആപ്പിളിൻ്റെ ഏറ്റവും പുതിയ സീരീസായ ഐ-ഫോണ്‍ 15-ൻ്റെ ബുക്കിംഗിന് തുടക്കമിട്ട് യുഎഇയിലെ ഏജൻസികൾ. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്‌സ് സീരീസില്‍പെട്ട ഫോണുകളുടെ ഓര്‍ഡറായിരിക്കും സ്വീകരിച്ചു തുടങ്ങുകയെന്ന് പ്രമുഖ മൊബൈല്‍ റീട്ടെയിലര്‍മാര്‍ പറഞ്ഞു.
മുൻഗണനാടിസ്ഥാനത്തിൽ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാസം 22 മുതല്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങും. സീരീസുകള്‍ക്ക് അനുസൃതമായി 3,399 മുതല്‍ 6000 ദിര്‍ഹം വരെയായിരിക്കും റീട്ടെയില്‍ വിലയെന്നും ഡീലർമാർ സൂചിപ്പിച്ചു.
അതേസമയം വലിയ മാറ്റങ്ങളാണ് പുതിയ സീരീസ് ഐ-ഫോണിൽ ഉൾപ്പെടുത്തിയിട്ടുളളത്. ആപ്പിള്‍ യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോര്‍ട്ടുകൾ ഏറ്റവും വലിയ മാറ്റമാണ്.
യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ക്ക് പകരം ടൈപ് സി പോര്‍ട്ടുകള്‍ എന്നാണ് വിശദീകരണം.
വേഗതയേറിയ പുതിയ ചിപ്സെറ്റ് A17 ഐ-ഫോണ്‍ 15ൻ്റെ പ്രത്യേകതയാണ്. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബോഡിക്ക് പകരം ടൈറ്റാനിയം ഫിനിഷിങ്ങും വെത്യസ്തതയാണ്. കരുത്തും ഭംഗിയുമാണ് ടൈറ്റാനിയത്തിൻ്റെ പ്രത്യേകത. ഡിസ്‌പ്ലേയും ആകർഷകമാണ്. ഇന്ത്യയിൽ 2 ലക്ഷത്തിന് അടുത്താണ് ഐ-ഫോണ്‍ 15-ൻ്റെ വില.