ഗൾഫ് മേഖലയെ ആവേശത്തിലാഴ്ത്തി ടി-20 ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് നാളെ ഖത്തറിൽ തുടക്കമാകും. വാശിയേറിയ മത്സരത്തിൽ കപ്പുയർത്താൻ ആറ് രാജ്യങ്ങൾ ഏറ്റുമുട്ടും. ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വാശിയേറിയ മത്സരം നടത്തപ്പെടുക. ആദ്യമായാണ് ഗൾഫ് ടി-20 മത്സരത്തിന് ഖത്തർ വേദിയാകുന്നത്.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യുഎഇ, സൗദി അറേബ്യ എന്നിങ്ങനെ 6 രാജ്യങ്ങളാണ് ഗൾഫ് കപ്പിനായി മത്സരിക്കുന്നത്. നാളെ വൈകിട്ട് 4ന് കുവൈത്തും സൗദിയും തമ്മിലുള്ള ആദ്യ മത്സരത്തോടെ ടി-20ക്ക് തിരശീല ഉയരും. രാത്രി 8.30ന് ഖത്തറും ബഹ്റൈനും തമ്മിലും ഏറ്റുമുട്ടും. ഫൈനൽ മത്സരം 23-നാണ് നടത്തപ്പെടുക. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന 2 ടീമുകളാണ് ഫൈനലിൽ മത്സരിക്കുക.