ബഹ്റൈനിലെ ഏറ്റവും വലിയ പോപ്പ്-കൾച്ചറൽ ആഘോഷമായ ബഹ്റൈൻ കോമിക് കോൺ ഒക്ടോബർ 6, 7 തീയതികളിൽ സംഘടിപ്പിക്കും. ബഹ്റൈൻ കോമിക് കോണിന്റെ നാലാമത്തെ പതിപ്പാണ് നടത്തപ്പെടുന്നത്. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കുന്ന പരിപാടി ബഹ്റൈനിലെ ഏറ്റവും വലിയ സാംസ്കാരിക പ്രദർശനങ്ങളിലൊന്നാണ്. കൺവെൻഷന്റെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവ നടത്തപ്പെടും. അഭിനേതാവ് അലക്സാണ്ടർ ലുഡ്വിഗാണ് ബഹ്റൈൻ കോമിക് കോണിന്റെ നാലാം പതിപ്പിലെ വിശിഷ്ടാതിഥി.