ഗതാഗതക്കുരുക്ക് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതോടെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അദെൽ അൽ മാനെയാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.
കുവൈത്തിലെ വിദ്യാലയങ്ങളുടെ പുതുക്കിയ സമയക്രമങ്ങൾ ഇപ്രകാരമാണ്. നഴ്സറികൾ രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 12.05 വരെ, എലിമെന്ററി സ്കൂളുകൾ രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ, മിഡിൽ സ്കൂളുകൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.40 വരെ, ഹൈസ്കൂളുകൾ രാവിലെ 7.45 മുതൽ ഉച്ചയ്ക്ക് 1.55 വരെ എന്നിങ്ങനെയാണ് പ്രവർത്തിക്കുക. പുതുക്കിയ സമയക്രമം ഈ അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.