ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇരുവര്‍ക്കും ആശംസ അറിയിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
2019 ഒക്ടോബര്‍ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.
https://www.facebook.com/VKPrasanthTvpm/posts/pfbid02PhRCz1ubWSP4xPuFQWHgDRBWmE4gm35Xohk59mHzN1rtCv6pBMZcfesYUpdpQsHvl?ref=embed_post