ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയ്ക്ക് ശുപാർശ ചെയ്യുമെന്ന് റോഡ് അൻഡ് ട്രാൻസ്‌പോർട് മിനിസ്റ്റർ നിതിൻ ഗഡ്കരി അറിയിച്ചു. ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീസല്‍വാഹന നിര്‍മാണ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞ സാഹചര്യത്തിൽ ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിർദേശം അടങ്ങിയ കത്ത് ധനമന്ത്രിക്ക് ഇന്ന് വൈകുന്നേരത്തോടെ കൈമാറും.
ഡൽഹിയിലെ ഒരു പൊതുപരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. കൂടാതെ മലിനീകരണം തടയുന്നതിന് വേണ്ടിയും ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.’ഡീസൽ വളരെ അപകടകരമായ ഇന്ധനമാണ്. ഇതിൽ നിന്നുള്ള വേഗത്തിലുള്ള പരിവർത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡീസൽ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിർമിക്കുന്നത് നിർത്തുകയും വേണം. അല്ലാത്ത പക്ഷം, ഡീസൽ വാഹനങ്ങളുടെ വിൽപന കുറയ്ക്കുന്നതിനായി സർക്കാർ നികുതി വർധിപ്പിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.