അടിയന്തര സാഹചര്യങ്ങളിൽ തബൂക്ക് മേഖലയിൽ പൊതുജനത്തിന് മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ച സൈറണുകളുടെ പരീക്ഷണം ബുധനാഴ്ച നടക്കും. സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ആണ് ഇക്കാര്യം അറിയിച്ചത്. തബൂക്ക് മേഖലയിലും ദുബ, ഉംലജ്, അൽവജ്ഹ്, തൈമാഅ്, ഹഖ്ൽ, അൽബിദാ ഗവർണറേറ്റുകളിലും മുന്നറിയിപ്പ് സൈറണുകൾ ഉച്ചയ്ക്ക് ഒരു മണിക്ക് മുഴങ്ങും. കൂടാതെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും സിവിൽ ഡിഫൻസ് നടപ്പാക്കുന്ന സൈറണുകളുടെ സമയബന്ധിതമായ പരീക്ഷണങ്ങളുടെ ഭാഗമാണ് ഇതെന്ന് അധികൃതർ അറിയിച്ചു.