ഇന്ത്യയ്ക്ക് മിന്നും ജയം; 228 റൺസിന് പരാജയം ഏറ്റുവാങ്ങി പാകിസ്താൻ

Date:

Share post:

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 228 റൺസിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. റിസർവ് ദിനത്തിൽ ഇന്ത്യൻ താരങ്ങൾ പാകിസ്താൻ പടയ്ക്കെതിരെ അതിശക്തമായാണ് ആഞ്ഞടിച്ചത്.

ഞായറാഴ്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. പാക് പേസ് നിരയെ ആദ്യം ആക്രമിക്കാൻ തുടങ്ങിയത് ഗില്ലാണ് പിന്നാലെ രോഹിത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടെ പാകിസ്താൻ പ്രതിരോധത്തിലായി. ഗിൽ 13-ാം ഓവറിൽ അർധസെഞ്ച്വറി നേടി. 37 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി നേടിയത്. പിന്നാലെ ടീം സ്കോർ 100 കടന്നു. ഗില്ലിന് പുറകേ രോഹിത്തും അർധസെഞ്ചുറി നേടി. 42 പന്തുകളിൽ നിന്നാണ് രോഹിത്ത് അർധസെഞ്ചുറി നേടിയത്. പക്ഷേ അർധസെഞ്ചുറി നേടിയതിന് പിന്നാലെ ഇരുവരും പുറത്തായി.

ഇതോടെ ഇന്ത്യ 123-ന് രണ്ട് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. ആദ്യ വിക്കറ്റിൽ രോഹിതും ഗില്ലും 121 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നാലെ ക്രീസിലൊന്നിച്ച കെ.എൽ.രാഹുലും വിരാട് കോലിയും ഇന്നിങ്സ് നേടാൻ ആരംഭിച്ചു. തുടർന്ന് കനത്ത മഴ പെയ്തതോടെ മത്സരം നിർത്തിവെക്കുകയും ചെയ്തു. 24.1 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്.

റിസർവ് ദിനമായ ഇന്നലെ മത്സരം തുടങ്ങാൻ നേരം വൈകി. മഴമൂലം മത്സരം 4.40 നാണ് കളി ആരംഭിച്ചത്. ക്രീസിലെത്തിയ കോലിയും രാഹുലും ചേർന്ന് ടീം സ്കോർ 150 കടത്തി. പിന്നാലെ ഇരുവരും അർധസഞ്ച്വറി നേടുകയും ചെയ്തു. കോലിയെ സാക്ഷിയാക്കി രാഹുൽ അടിച്ചുതകർത്തു. അനായാസം ബൗണ്ടറിയും സിക്സും പറത്തി രാഹുൽ പാക് ബൗളർമാർക്ക് ഭീഷണിയായി മാറി. 32.5 ഓവറിൽ ടീം സ്കോർ 200 കടന്നു. പിന്നാലെ അർധസെഞ്ച്വറി നേടി. 60 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ച്വറി കുറിച്ചത്. രാഹുലിന് പിന്നാലെ സൂപ്പർ താരം വിരാട് കോലിയും അർധസെഞ്ച്വറി നേടി. 55 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ച്വറി നേടിയത്. പിന്നാലെ ടീം സ്കോർ 250 കടത്തുകയും ചെയ്തു.

42.3 ഓവറിൽ കോലിയും രാഹുലും ചേർന്ന് കൂട്ടുകെട്ട് 150 ആക്കി ഉയർത്തി. 45 ഓവറിൽ ടീം സ്കോർ 300 കടന്നു. 47-ാം ഓവറിലെ അവസാന പന്തിൽ രാഹുൽ സെഞ്ച്വറി തികച്ചു. 100 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. പിന്നാലെ കോലിയും സെഞ്ചുറി തികച്ചു. 84 പന്തുകളിൽ നിന്നാണ് കോലി ശതകം കുറിച്ചത്. അന്താരാഷ്ട്ര കരിയറിലെ കോലിയുടെ സെഞ്ച്വറികളുടെ എണ്ണം 77 ആയി ഉയർന്നു. അവസാന ഓവറിൽ കോലി ആഞ്ഞടിച്ചു. കോലി 94 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 122 റൺസെടുത്തും രാഹുൽ 106 പന്തുകളിൽ നിന്ന് 12 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 111 റൺസെടുത്തും പുറത്താവാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 194 പന്തിൽ നിന്ന് 233 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഉണ്ടാക്കി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി, ശദബ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...