ഖത്തറിൽ താമസ വിസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വിസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വിസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവർക്ക് 30 ദിവസത്തെ പ്രവേശന വിസയോ അല്ലെങ്കിൽ 90 ദിവസത്തെ അറൈവൽ വിസയോ ആണ് ലഭിക്കുക. 30 ദിവസത്തെ പ്രവേശന വിസ 10 ദിവസത്തേക്ക് നീട്ടാനും സാധിക്കുന്നതാണ്.
അതേസമയം, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 115 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്. യുഎഇ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർ രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ വിസ അപ്ഡേറ്റുകൾ പരിശോധിക്കാണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.