പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആയിരത്തിലധികം വോട്ടു കുറഞത് പരിശോധിക്കും. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടത്തറയിൽ ഒരു കോട്ടവും വന്നില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചു. 13ാ മത്തെ വിജയമെന്ന് ചാണ്ടിഉമ്മൻ പറയുന്നുണ്ട്. അത് ശരിയാണ് ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗമാണ്. അതുകൊണ്ടാണ് വലിയ തോതിൽ അവകാശ വാദങ്ങൾ ഉന്നയിക്കാത്തത്. എല്ലാം കണ്ണടച്ച് അംഗീകരിക്കുന്നില്ല.
മികച്ച സംഘടന പ്രവർത്തനം നടത്തിയതുകൊണ്ടാണ് ഈ തരംഗത്തിലും പിടിച്ചു നിന്നത്. ബിജെപിയുടെ വോട്ടുകൾ വലിയ രീതിയിൽ ചോർന്നു. ആവശ്യമായ പരിശോധന നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.