പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. എൽഡിഎഫിൻറെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു.
ജനങ്ങളിലാണ് വിശ്വാസമെന്നും എക്സിറ്റ് പോളുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു. ബിജെപി വോട്ട് ചോർച്ച 2021 മുതലേ ഉണ്ടെന്നും ജെയ്ക് പ്രതികരിച്ചു. ബിജെപിയുടെ വോട്ടിൽ വലിയ ഇടിവുണ്ടായി. ക്രോസ് വോട്ടിംഗ് നടന്നെങ്കിൽ ബിജെപിയുടെ വോട്ട് ആർക്ക് പോയെന്ന് ഊഹിക്കാമെന്നും ജെയ്ക്ക് പറയുന്നു.
ചാണ്ടി ഉമ്മൻറെ ജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവർ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.