മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ്

Date:

Share post:

പീഡനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കറാണെന്നാണ് പിസി ജോർജിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന ഡോൺ ആണ് ഫാരിസ് അബൂബക്കർ. മുഖ്യമന്ത്രിയുടെ പണമിടപാടുകൾക്ക് വേണ്ടിയാണ് മകളുടെ കമ്പനി എന്ന് സംശയിക്കുന്നതായും അമേരിക്കയിലും യുഎഇയിലും ഉളള പണമിടപാടുകൾ അന്വേഷിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഫാരീസ് അബൂബക്കറുമാണെന്നായിരുന്നു പി സി ജോർജിന്‍റെ ആരോപണം. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ ഇ ഡി അന്വേഷിക്കണമെന്ന് പി സി ആവശ്യം ഉന്നയിച്ചു. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും എക്സാലോജിക്കിന്‍റെ ഇടപാടുകൾക്കെതിരെയും ആരോപണമുന്നയിച്ചു. സോളർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ അറസ്റ്റിലായ പി സി ജോർജിന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...