ജെയ്കിന്റെ ഭാര്യയ്ക്കെതിരെയുള്ള സൈബർ അധിക്ഷേപം: ഫാന്റം പൈലി എഫ്ബി പേജ് അഡ്മിനെതിരെ കേസ്

Date:

Share post:

പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു.

ജെയ്കിന്റെ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫാന്റം പൈലി എന്ന ഫെയ്‌സ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഫാന്റം പൈലി എന്ന പേരിലുള്ള പേജില്‍ നിന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു എന്നാണ് ഗീതു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

മൂന്നു ദിവസം മുമ്പാണ് ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. കോട്ടയം എസ്പി പരാതി മണര്‍കാട് പൊലീസിന് കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഫ്ബി പേജിന് പിന്നിലുള്ളത്. ‘ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടു വോട്ട് പിടിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. ഒമ്പതുമാസം ഗര്‍ഭിണിയായ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രചാരണമെന്നും ഗീതു തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...