ജപ്തി ചെയ്ത വാഹനം പിഴയടച്ച് ഉടമയ്ക്ക് തിരിച്ചെടുക്കാൻ അവസരമൊരുക്കി ഖത്തർ. മൂന്നു മാസത്തിലധികമായി ഗതാഗത വകുപ്പ് ജപ്തി ചെയ്ത വാഹനങ്ങളാണ് ഇത്തരത്തിൽ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ സാധിക്കുക. ഒക്ടോബർ മൂന്നിനുള്ളിൽ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാൻ സാധിക്കും.
ഇതിനായി വാഹന ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52-ലെ ഗതാഗത അന്വേഷണ വകുപ്പുമായി ബന്ധപ്പെട്ടാൽ വാഹനത്തിന്റെ തുടർനടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത വകുപ്പ് അനുവദിച്ചിരിക്കുന്ന ദിവസത്തിനുള്ളിൽ ഉടമകൾ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതു ലേലത്തിൽ വാഹനം വിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.