‘ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ് ‘, സനാതന ധർമത്തിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ് 

Date:

Share post:

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുമായി മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധിയുടെ പരാമർശമാണ് കഴിഞ്ഞ ദിവസം വിവാദമായത്. ഇതിന് പിന്നാലെ സനാതന ധർമ്മത്തിൽ വിമർശനവുമായി നടൻ പ്രകാശ് രാജും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തനാതനി എന്ന പദമായിരുന്നു പ്രകാശ് രാജ് ഇതിനായി ഉപയോഗിച്ചത്.

‘ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ് ‘ എന്നാണ് പ്രകാശ് രാജ് ഒരു ട്വിറ്ററിൽ കുറിച്ചത്. കുറിപ്പിനൊപ്പം പെരിയാറും അംബേദ്കറും നിൽക്കുന്ന ചിത്രവും പ്രകാശ് രാജ് പങ്കുവച്ചിരുന്നു. അതേസമയം മറ്റൊരു ട്വീറ്റിൽ പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങിനെത്തിയ സന്യാസി വര്യന്മാരെയും പ്രകാശ് രാജ് വിമർശിച്ചു. പ്രധാനമന്ത്രിയും ധനമന്ത്രി നിർമ്മല സീതാരാമനും പുരോഹിതന്മാർക്കൊപ്പം നിന്നെടുത്ത ചിത്രം പങ്ക് വച്ച് ‘ ബാക്ക് ടു ദ ഫ്യൂച്ചർ ഒരു തനതാനി പാർലമെന്റ്. പ്രിയ പൗരന്മാരേ, നിങ്ങൾക്ക് ഇതിൽ കുഴപ്പമുണ്ടോ എന്നും ജസ്റ്റ്‌ ആസ്കിങ് എന്നാ ഹാഷ്ടാഗോടും കൂടിയാണ് പ്രകാശ് രാജ് വിമർശനം ഉന്നയിച്ചത്.

അതേസമയം സനാതന ധർമ്മത്തെ പരിഹസിച്ച താരത്തിന് എതിരെ ബോളിവുഡ് നടൻ മനോജ് ജോഷിയും രംഗത്ത് വന്നു. ഇന്ത്യൻ സംസ്കാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് പ്രകാശ് രാജ് ചെയ്യുന്നത് എന്നാണ് മനോജ് ജോഷി സമൂഹമാധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞത്. ഇന്ത്യയുടെ നാഗരികതയ്‌ക്കും സംസ്കാരത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. രാജ്യത്തിന്റെ അഖണ്ഡതയും ‘നാനാത്വത്തിൽ ഏകത്വവും തകർക്കുന്ന നിങ്ങളുടെ മാനസികാവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത് എന്നും മനോജ് ജോഷി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...