അമാലിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. എപ്പോഴും നീയായിരിക്കുന്നതിന് നന്ദി, എന്നും നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് പറഞ്ഞാണ് ദുൽഖർ അമാലിന് പിറന്നാൾ ആശംസ നേർന്നത്. 2011 ഡിസംബർ 22-നായിരുന്നു ഇരുവരുടെയും വിവാഹം.
‘വീട്ടിൽ എപ്പോഴും കേൾക്കുന്ന പേര് ആം, മമ്മാ എന്നാണെന്നും തന്റെ വീട്ടിലെ എല്ലാവരെയും ചേർത്തുനിർത്തുന്നതെന്ന് അമാൽ ആണെന്നും ദുൽഖർ പറഞ്ഞു. എത്ര ക്ഷീണിച്ചാലും ഞങ്ങൾക്ക് വേണ്ടി ഊർജം കാത്തുവയ്ക്കുന്ന അമാൽ ആണ് തന്റെ വീട്ടിലെ എല്ലാവരെയും ചേർത്തുനിർത്തുന്നത്. അമാൽ നീ എത്ര ക്ഷീണിതയായാലും ഞങ്ങൾക്ക് വേണ്ടി നീ ഊർജം കണ്ടെത്തും. ജീവിതത്തിൽ ഒരുപാട് റോളുകൾ അനായാസമായി ചെയ്യുന്നുണ്ട്. നിന്റെ ശാന്തമായ വ്യക്തിത്വമാണ് ആളുകളെ തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. നീ എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. എപ്പോഴും പുഞ്ചിരി തൂകുന്ന നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു’ എന്നാണ് ദുൽഖർ കുറിച്ചത്. മറിയം അമീറ സൽമാൻ ഏകമകൾ ആണ്.