ജാതി സെന്‍സസില്‍ ഉൾപ്പെടുത്തണമെന്നും സര്‍ണവിഭാഗത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ അംഗീകിരക്കണെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം. ജാര്‍ഖണ്ഡ്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗമാണ് കേന്ദ്രത്തിനെതിരേ പ്രക്ഷോഭവുമായി എത്തിയിട്ടുളളത്. ആദിവാസി സെല്‍ഗെല്‍ അഭിയാന്റെ കീഴിലാണ് പ്രതിഷേധം.
ആദിവാസികള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല, ജാതിക്കുപുറമെ സര്‍ണ എന്നത് മതമായും കണക്കാക്കണം. വരാനിരിക്കുന്ന സെന്‍സസില്‍ സര്‍ണ വിഭാഗത്തെ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ് സല്‍ഖാന്‍ മുര്‍മു വ്യക്തമാക്കി. ഏറെക്കാലമായി ആവശ്യം ഉന്നയിക്കുന്നെങ്കിലും ആരും പരിഗണിക്കുന്നില്ലെന്നാണ് ആരോപണം.
അതേസമയം ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും സാന്താൾ ആദിവാസി വിഭാഗക്കാരിയുമായ ദ്രൗപതി മുര്‍മ്മു പുതിയ രാഷ്ട്രപതിയായി എത്തുമ്പോൾ സര്‍ണവിഭാഗം രംഗത്തെത്തിയത് രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാജ്യം വീക്ഷിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. 1885 ജൂണ്‍ 30ന് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സന്തല്‍ ലഹളയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം നടന്നത്.