നിയമലംഘനങ്ങളിൽ 85 ശതമാനം കുറവ്, നേട്ടവുമായി അൽഖോർ-അൽ ദഖീറ നഗരസഭ

Date:

Share post:

ഖത്തറിലെ അൽഖോർ-അൽ ദഖീറ നഗരസഭയിലെ കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 85 % കുറവ്. സമീപ വർഷങ്ങളിലായി ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സമഗ്രമായി സ്വീകരിച്ചതിനാൽ ആണ് ലംഘനങ്ങൾ ഗണ്യമായി കുറയാൻ കാരണമായതെന്ന് നഗരസഭ ഡയറക്ടർ അബ്ദുല്ലസീസ് അൽ സയ്യിദ് വ്യക്തമാക്കി.

തൊഴിലാളികൾക്ക് താമസിക്കാൻ അൽഖോർ ഇൻഡസ്ട്രിയൽ ഏരിയ, ബർവ ഹൗസിങ് കോംപ്ലക്‌സ് എന്നിവിടങ്ങളിലായി അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 90 പരിശോധനകൾ നടത്തിയതിൽ 36 ലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ ചൂണ്ടികാട്ടി. 39 പഴയ വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ സർക്കാരിന്റെ സ്വത്ത് കയ്യേറ്റം ചെയ്യുന്നത് സംബന്ധിച്ച 25 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...