പരിസ്ഥിതി നിയമം ലംഘിച്ച് വിറകും കരിയും ഉപയോഗിച്ചതിന് 10 പേർ പിടിയിലായതായി സൗദി അധികൃതർ . മക്ക, റിയാദ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. മൂന്ന് സുഡാനികളും മൂന്ന് ഈജിപ്തുകാരും നാല് സൗദി പൗരന്മാരും അറസ്റ്റിലായത്.
110 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും കടത്തുകയും വിൽക്കുകയും സംഭരിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ.
ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.
പ്രാദേശിക വിറകും കൽക്കരിയും ഉപയോഗിക്കുന്നതിനോ സൂക്ഷിക്കുന്നതിനോ ഉള്ള പിഴ ഓരോ ക്യുബിക് മീറ്ററിനും 16,000 റിയാൽ വരെ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കർശനമായ പരിസ്ഥിതി, വന്യജീവി സംരക്ഷണ നിയന്ത്രണങ്ങളാണ് സൌദി നടപ്പാക്കുന്നത്.