മണ്ണാർക്കാട് കോട്ടോ പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ നാഷിദ (26), റമീഷ (23), റിൻഷി(18) എന്നിവരാണ് മരിച്ചത്. അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ഇവരെ കുളത്തിൽ നിന്നും പുറത്തെടുത്തിരുന്നു. അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛനോടൊപ്പമാണ് സഹോദരിമാർ മൂവരും കുളത്തിലേക്ക് എത്തിയത്. ഒരാൾ കാൽ വഴുതി വീണതോടെ മറ്റുരണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് കരുതപ്പെടുന്നത്. അരയേക്കറോളം വിസ്തൃതിയുള്ള കുളത്തിന് നല്ല ആഴവുമുണ്ട്.