സൗദിയിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താൽ പിടിവീഴും; ഒരു വർഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയും

Date:

Share post:

സൗദിയിൽ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താൽ പിടിവീഴും. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തിയാണ് ശിക്ഷ ലഭിക്കുക. ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ചുമത്തപ്പെടും. അഭിഭാഷകൻ ഫായിസ് ഈദ് അൽ അനസിയാണ് ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നിയമം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉൾപ്പെടെ പൊതുസ്ഥലത്തുവെച്ച് മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ നിയമനടപടി നേരിടേണ്ടി വരും. തടവിനും പിഴയ്ക്കുമൊപ്പം കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഉപകരണവും സംവിധാനങ്ങളും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...