ദോഹയിലെ ലേബർ ക്യാംപിൽ നടത്തിയ ഫർണിച്ചർ വർക്ക്‌ഷോപ്പും വെയർഹൗസും ദോഹ നഗരസഭ ജപ്തി ചെയ്തു. നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ദോഹ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
നടത്തിപ്പുകാരെ കോംപീറ്റന്റ് സുരക്ഷാ അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം പാർപ്പിട മേഖലയിൽ തൊഴിലാളികളെ താമസിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചട്ടലംഘനം നടത്തുന്നവരെ കണ്ടെത്താൻ സമഗ്ര പരിശോധനയാണ് നഗരസഭ നടത്തുന്നത്. കൂടാതെ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 184 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പ്രദേശവാസികൾക്ക് നിർദേശിച്ചിട്ടുണ്ട്.