ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമെത്തിക്കും: പ്രശാന്തി പദ്ധതിയുമായി കേരളാ പൊലീസ്

Date:

Share post:

ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമെത്തിക്കുന്നതിനായി പ്രശാന്തി പദ്ധതിയുമായി കേരളാ പൊലീസ്. ദിവസേന നിരവധി വയോധികരെ വിളിച്ച്‌ അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നതായും കേരളാ പൊലീസ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.

9497900035, 9497900045 എന്നീ ഹെല്പ് ലൈൻ നമ്ബറുകളിലൂടെ ഈ സേവനം ലഭ്യമാണ്.

ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, പുനരധിവാസം, കൗൺസിലിംഗ്, പഠനം തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...