രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറന്നു. സ്കൂൾ തുറന്നതോടെ തിങ്കളാഴ്ച രാവിലെ യുഎഇയിലെ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷാർജ-ദുബായ് ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റോഡ്, അൽ താവൂൺ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം തിങ്കളാഴ്ച പുലർച്ചെ റോഡുകളിൽ സ്കൂൾ ബസുകൾ നിറഞ്ഞു നിന്നു. രാവിലെ 6.40 ഓടെ സഫീർ മാളിൽ നിന്ന് അൽ മുല്ല പ്ലാസയിലേക്ക് ഇത്തിഹാദ് റോഡിൽ വലിയ തോതിലുള്ള ട്രാഫികാണ് നേരിട്ടത്.
കൂടാതെ, മുവൈല, അൽ നഹ്ദ, അൽ ഖുസൈസ്, അൽ ബർഷ തുടങ്ങിയ സ്ഥലങ്ങളിലും അതിരാവിലെ തന്നെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്ത തിരക്ക് പ്രതീക്ഷിച്ച് പല വാഹനയാത്രക്കാരും കൃത്യസമയത്ത് ഓഫീസിലെത്താൻ തിങ്കളാഴ്ച നേരത്തെ തന്നെ വീട്ടിൽ നിന്നറങ്ങി. പുലർച്ചെ മുതൽ ഗതാഗതം സുഗമമാക്കാൻ യുഎഇയിലെ പോലീസ് നിരീക്ഷണത്തിലായിരുന്നു.
യുഎഇ ഓഗസ്റ്റ് 28 ‘അപകടങ്ങളില്ലാത്ത ദിനം’ ആയി ആചരിക്കുകയാണ്, അതിനാൽ സുരക്ഷിതമായി വാഹനമോടിക്കാൻ ഡ്രൈവർമാർ എല്ലാം അതീവ ശ്രദ്ധപുവർത്തുന്നുണ്ടായിരുന്നു. അപകട രഹിത ദിനത്തിൽ ട്രാഫിക് നിയമലംഘനം നടത്താതിരുന്നാൽ, ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകളാണ് കുറയുന്നത്.