മധ്യവേനലവധി കഴിഞ്ഞു, പ്രവേശനോത്സവത്തിന് ഒരുങ്ങി യുഎഇ യിലെ സ്കൂളുകൾ 

Date:

Share post:

മധ്യവേനൽ അവധിയ്ക്ക്‌ ശേഷം നാളെ യുഎഇ യിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ സ്കൂളിലേക്ക്. പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളും ഒരുങ്ങി കഴിഞ്ഞു. മാത്രമല്ല, അപകടരഹിത ദിനമാക്കാൻ പട്രോളിങ് ശക്തമാക്കി പൊലീസും രംഗത്തുണ്ട്. കളിച്ചുല്ലസിച്ച നാളുകളിൽ നിന്ന് പഠനച്ചൂടിലേക്ക് പുസ്തകങ്ങളും ബാഗുകളും ഒരുക്കിവയ്ക്കുന്ന തിരക്കിലാണ് യുഎഇ യിലെ വിദ്യാർഥികൾ.

പുതിയ അധ്യയന വർഷത്തിൽ പുതിയ ഷൂ, പുസ്തകങ്ങൾ, ബാഗ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് എന്നിവയെല്ലാം വാങ്ങി വിദ്യാർത്ഥികൾ തയ്യാറെടുക്കുകയാണ്. മാത്രമല്ല, വിപണിയിലെ ബാക് ടു സ്കൂൾ ക്യാംപെയ്നിൽ എല്ലാ ഉൽപന്നങ്ങളും ഒരിടത്തു കിട്ടുന്നതിനാൽ അതിനായി അലയേണ്ടതില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. അതേസമയം കേരളത്തിൽ പോയി വന്നവർ ഇന്നലെയും ഇന്നുമായായി കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൂട്ടത്തിന്റെ തിരക്കിലാണ്.

അതേസമയം സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ ഇഷ്ടമുള്ള ജോലി സമയം തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് പ്രത്യേക അനുമതി നൽകിയിട്ടുമുണ്ട്. കൂടാതെ ‘എ ഡേ വിത്തൗട്ട് ആക്സിഡന്റ്’ എന്ന പ്രമേയത്തിൽ അപകടമുണ്ടാക്കാത്ത ഡ്രൈവർക്ക്‌ നാല് ബ്ലാക്ക് പോയിന്റ് കുറച്ചുകിട്ടുകയും ചെയ്യും. വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് ബോർഡ് ഇടണമെന്ന് ബസ് ഡ്രൈവർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിർത്തിയിട്ട സ്കൂൾ ബസ്സിനെ മറികടന്ന് പിഴ ചോദിച്ചു വാങ്ങരുതെന്നും മറ്റു ഡ്രൈവർമാരെ പൊലീസ് ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...