ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള 43-ാമത് കിങ് അബ്ദുൽ അസീസ് രാജ്യാന്തര മത്സരം മക്കയിൽ ആരംഭിച്ചു. ഗ്രാൻഡ് മസ്ജിദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷകർതൃത്വത്തിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബർ 6 വരെ നടക്കുന്ന മത്സരത്തിൽ 117 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
പ്രാദേശിക, രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന്റെ ജനറൽ സെക്രട്ടേറിയേറ്റിനെ പ്രതിനിധീകരിച്ച് സൗദി ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം, ദവ, ഗൈഡൻസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തപ്പെടുക. അഞ്ച് വിഭാഗങ്ങളിലെ വിജയികൾക്ക് മൊത്തം 4 ദശലക്ഷം റിയാലാണ് (1.07 ദശലക്ഷം ഡോളർ) സമ്മാനമായി നൽകുക.