മസ്കറ്റ് വിമാനത്താവളത്തിന്റെ സതേൺ റൺവേ, ടാക്സിവേ എന്നിവ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. സതേൺ റൺവേ, ടാക്സിവേ എന്നിവയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ മസ്കറ്റ് വിമാനത്താവളത്തിൽ പുരോഗമിക്കുന്നതായും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
റൺവേ ടാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായി. നിലവിൽ റൺവേയിൽ ലൈറ്റുകൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും, ഇത് പൂർത്തിയാകുന്നതോടെ അന്തിമമായ പരിശോധനാ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.