വാഹന ഉടമകൾക്ക് ആശ്വാസം; സൗദിയിൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ ഫീസും പിഴയും സർക്കാർ വഹിക്കും

Date:

Share post:

സൗദി അറേബ്യയിൽ കളവുപോയ വാഹനങ്ങളുടെ സർക്കാർ ഫീസും ഗതാഗത പിഴയും സർക്കാർ വഹിക്കും. ജിദ്ദയിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്തുന്നത് വരെയാണ് ആ വാഹനത്തിന്റെ പേരിൽ വരുന്ന ഫീസും പിഴയും സർക്കാർ വഹിക്കുക. വാഹനയുടമകൾക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിത്. ‌‌

വാഹനം നഷ്ടപ്പെട്ട വിവരം അധികൃതരെ അറിയിക്കുന്ന തിയതി മുതലാണ് ഈ ആനുകൂല്യം ലഭിക്കുക. കാണാതായ ശേഷം വാഹനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ ഉത്തരവാദിത്വവും യഥാർത്ഥ ഉടമയെ ബാധിക്കില്ല. കളവ് പോവുകയോ കണാതാവുകയോ ചെയ്യുന്ന വാഹനം ഉടമയുടെ പേരിൽതന്നെ കിടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഫീസും പിഴകളും വാഹനയുടമയ്ക്ക് ഇരട്ടി ഭാരമാകുമെന്നതിനാലാണ് മന്ത്രിസഭ നിർണായക തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...