ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. പിന്നാലെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. ഭാരതത്തിന്റെ ചിഹ്നവും ഐഎസ്ആര്‍ഒ ലോഗോയും ആലേഖനം ചെയ്തു. പേലോഡുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. റോവര്‍ വിജയകരമായി വിന്യസിച്ചതിനെ രാഷ്ട്രപതി അഭിനന്ദിച്ചു.
ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്.
ലൂണ 25ലൂടെ റഷ്യക്ക് സാധിക്കാത്തതാണ് വികസ്വരരാജ്യമായ ഇന്ത്യ കുറഞ്ഞ ചെലവില്‍ നടപ്പാക്കിയത്. ബഹിരാകാശത്തെ നിര്‍ണായക ശക്തിയാകാനുള്ള കിടമല്‍സരത്തില്‍ ഇന്ത്യക്ക് വളരെ മുന്‍തൂക്കം നല്‍കുന്നതാണ് വിജയകരമായി പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്ലാന്ഡിങ്.