സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയെന്ന് സ്ഥിരീകരിച്ച് മുന്‍ താരം ഹെന്‍റി ഒലോങ്ക.
ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഒലോങ്ക സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നും വ്യക്തമാക്കിയത്.
ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ ഫോക്സ് ന്യൂസ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഒലോങ്ക ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക്.
https://twitter.com/henryolonga/status/1694212344732357101?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1694212344732357101%7Ctwgr%5Ee2d8390dee181e58dcaaef9d64baa13843951350%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fhenryolonga%2Fstatus%2F1694212344732357101%3Fref_src%3Dtwsrc5Etfw