‘ഇത് എന്റെ ശീലം’, യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചതിന് വിശദീകരണവുമായി രജനികാന്ത് 

Date:

Share post:

സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചത് നിരവധി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി താരം നേരിട്ട് എത്തിയിരിക്കുകയാണ്. ചെന്നൈയിൽ മാധ്യമങ്ങളെ കാണവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതലെയുള്ള ശീലമാണെന്നും അതാണ് യോഗി ആദിത്യനാഥിനെ കണ്ടപ്പോൾ ചെയ്തതെന്നും രജനി വ്യക്തമാക്കി.

യോഗിമാരുടെയും സന്ന്യസിമാരുടെയും കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നത് ചെറുപ്പം മുതൽക്കേയുള്ള ശീലമാണ്. അത് പ്രായത്തിന് താഴെയുള്ള ആളാണെങ്കിൽ പോലും കൃത്യമായി ചെയ്യാറുണ്ട്. അത് മാത്രമാണ് ഞാൻ ഇപ്പോഴും ചെയ്തത്’ എന്ന് താരം പറഞ്ഞു. യോഗിയുടെ കാൽ തൊട്ട് വണങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടനെതിരെ രൂക്ഷവിമർശനം ഉയർന്നത്. സിനിമയിലെ സൂപ്പർ നായകൻ ജീവിതത്തിൽ ചെയ്തത് ഒട്ടും ശരിയായില്ലെന്നും ഇതിലൂടെ തമിഴ് ജനതയെയാണ് നടൻ അപമാനിച്ചതെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറഞ്ഞു.

ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത ‘ജയിലർ’ ആണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ഇതിനോടകം 500 കോടി സ്വന്തമാക്കി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ജയിലർ. റിട്ടയേര്‍ഡ് ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെയാണ് രജനി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് ചിത്രത്തിലെ വില്ലൻ. കൂടാതെ കാമിയോ റോളിലെത്തിയ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളാണ്. രമ്യ കൃഷ്ണന്‍, വസന്ത് രവി, തമന്ന, സുനില്‍, കിഷോര്‍, ജി മാരിമുത്ത്, കിങ്സ്ലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...