സൗദിയിൽ നിയമം ലംഘിച്ച് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് 3,000 മുതൽ 6,000 റിയാൽ വരെയാണ് പിഴ ചുമത്തുക.
സൗദി അറേബ്യയിൽ പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥികളെ ബസുകളിലേക്ക് കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിർത്തിയിട്ടിരിക്കുന്ന സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്കാണ് പിഴ ചുമത്തുന്നത്.